ആലത്തിയൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
തിരൂർ: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ആലത്തിയൂർ നടുവിലപ്പറമ്പിൽ സുബൈറിന്റെ മകൾ ലബീബ(26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിക്ക് മാനസിക, ശാരീരിക പീഡനം ഏൽക്കേണ്ടി വന്നതായി പരാതി ഉണ്ടായിരുന്നു. യുവതിയുടെ ഭർത്താവ് കൽപ്പറമ്പിൽ അർഷാദ്(25), ഇയാളുടെ പിതാവ് മുസ്തഫ(58) എന്നിവരെയാണ്
തിരൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.