Fincat

സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും, ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ തലക്കാട് സ്വദേശിയായ യുവാവ് കരുണയുള്ളവരുടെ സഹായം തേടുന്നു.

തിരൂർ: സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ യുവാവ് കരുണയുള്ളവരുടെ സഹായം തേടുന്നു. തലക്കാട് പൂക്കൈത പൊത്തേനി പറമ്പിൽ നാരായണൻ്റെ മകൻ സുഭാഷ് (33) ആണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നത്.നിർധന കുടുംബാംഗമായ സുഭാഷിൻ്റെ ഇരു വൃക്കകളും തകരാറിലായതിനാൽ മാസങ്ങളായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തി വരുന്നു.

1 st paragraph

കയറി കിടക്കാൻ നല്ല വീടുപോലും ഇല്ലാത്ത സുഭാഷ് ഭാര്യയേയും കുട്ടിയേയും പോറ്റാൻ കഴിയാതെ ദുരിതത്തിലാണ്. യുവാവിന് വൃക്ക നൽകുന്നതിന് സ്വന്തം സഹോദരി തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് പണമില്ലാത്തതാണ് ശസ്ത്രക്രിയ നീളാൻ ഇടയാക്കുന്നത്. സുഭാഷിൻ്റെ ചികിൽസക്കായി തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി മുഹമ്മദാലി ചെയർമാനും കണക്കനകത്ത് മുഹമ്മദുണ്ണി കൺവീനറും സി ഷാബു ട്രഷററുമായി സുഭാഷ് ചികിൽസ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികളായ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ, പി മുഹമ്മദാലി, കണക്കനകത്ത് മുഹമ്മദുണ്ണി, യു ഗോവിന്ദൻ ,അഡ്വ സന്തോഷ് കുമാർ, കെ ശശി, സി ഷാബു, സി പി ജവഹിറ, പി സുലൈമാൻ എന്നിവർ അറിയിച്ചു.

ബാങ്ക് അക്കൗണ്ട്: ബിപി അങ്ങാടി തലക്കാട് സർവ്വീസ് കേ-ഓപ്പറേറ്റീവ് ബാങ്ക്, അക്കൗണ്ട് നമ്പർ: TLA 00300 5000 3654, IFSC ICIC0000103,

2nd paragraph

എസ്ബിഐ ബിപി അങ്ങാടി ബ്രാഞ്ച് .. അക്കൗണ്ട് നമ്പർ: 409 11316252,
IFSC: SBlNO01895 l
ഗൂഗിൾ പേ നമ്പർ: 9995141573 (സുമേഷ്,