ആലത്തിയൂരിലെ ലബീബയുടെ മരണം; മകന്റെ ഭാര്യയെ നോക്കിയത് കാമ കണ്ണോടെ!! ജ്യേഷ്ഠൻ മരിച്ചതോടെ സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നു, ഒടുവിൽ ജീവൻ വെടിഞ്ഞ് പ്രതികാരം
മലപ്പുറം: ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടിയെന്ന ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളുള്ള നമ്മുടെ നാട്ടില്‍, ആ നിയമ സംവിധാനങ്ങളെ ആശ്രയിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നത് എന്തുകൊണ്ട് എന്നത് ചോദ്യ ചിഹ്നമായി തന്നെ തുടരുകയാണ്.
ഒന്നും മിണ്ടാതെ എല്ലാം സഹിച്ച്…
പീഡനം നേരിടുന്ന ഭൂരിപക്ഷം യുവതികളും സ്ത്രീകള്‍ ആരോടും പറയാതെ മിണ്ടാതെ എല്ലാം സഹിച്ച് വീടിനുള്ളില്‍ തുടരുകയാണ്. കുറച്ച് പേർ വീട്ടുകാരോടോ സുഹൃത്തുക്കളോടോ കാര്യങ്ങൾ പറയും. ഇതിലും ചെറിയ ശതമാനം പേർ മാത്രമാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്. അതേസമയം ഒരു സ്ത്രീ ബുദ്ധിമുട്ടുണ്ടായി പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയാല്‍, പരാതിക്കാരിയായ സ്ത്രീയാണ് യഥാര്‍ത്ഥത്തില്‍ മാനസിക പീഡനത്തിനും സമ്മര്‍ദ്ദത്തിനും അവഹേളനത്തിനും ഇരകളാകുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.

ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
പലപ്പോഴും ആരോടും പരാതി പറയാതെ എല്ലാം സഹിച്ച് നിൽക്കുന്ന യുവതികളാണ് ആത്മഹത്യകതളെ കുറിച്ച് ചിന്തിക്കുന്നത്. അത്തരത്തലുള്ള ഒരു സംഭവമാണ് മലപ്പുറം തിരൂരിലും സംഭവിച്ചത്. കഴിഞ്ഞ മാസമാണ് തിരൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃപിതാവിനെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് ബീരാഞ്ചിറ ചെറിയപറപ്പൂർ കൽപറമ്പിൽ ഹർഷാദ് (25), പിതാവ് മുസ്തഫ (58) എന്നിവരാണ് അറസ്റ്റിലായത്.

അമ്മായി അച്ഛന്റെ പീഡനം
നടുവിൽപറമ്പിൽ സുബൈറിന്റെ മകൾ ലബീബയെ (26) കഴിഞ്ഞ 21ന് ആണു ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയോട് ഭർതൃപിതാവ് മോശമായി സംസാരിക്കാറുണ്ടെന്നും ഭർത്താവ് മർദിക്കാറുണ്ടെന്നും ലിബിയയുടെ ബന്ധുക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിലും ഇത് സത്യമാണെന്ന് കണ്ടെത്തിയിരുന്നു.
ജ്യേഷ്ഠൻ മരിച്ചതോടെ അനുജൻ വരനായി
ഹർഷാദിന്‍റെ ജ്യേഷ്ഠസഹോദരന്‍റെ ഭാര്യയായിരുന്ന ലബീബയെ സഹോദരൻ മരിച്ചതിനെ തുടർന്നാണ് ഹർഷാദ് വിവാഹം ചെയ്തത്. എന്നാല്‍ ഭര്‍തൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടര്‍ന്ന് ലബീബ ആദ്യ ഭർത്താവിലുള്ള 5 വയസുള്ള മകനുമൊത്ത് ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ലബീബയെ ഭര്‍ത്താവിന്റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയത്. ഭർതൃവീട്ടിലേക്ക് പോകാൻ ആദ്യം ലബീബ കൂട്ടാക്കിയിരുന്നില്ല. എന്നാൽ മകനെ കൊണ്ടു പോയി. പിന്നീട് മകന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞ് ലബീബയെ വീട്ടിലേക്ക് വരുത്തുകയുമായിരുന്നു.