Fincat

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടിയ്‌ക്ക് ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പരീക്ഷാ കൺട്രോളർ. മാർച്ച് നാലിന് നടന്ന പരീക്ഷയിലാണ് സംഭവം. ബിഎ, ബി.എസ്.എസി റൈറ്റിംഗ് ഫോർ അക്കാ‌‌ദമിക് ആന്റ് പ്രൊഫഷണൽ സക്‌സസ് രണ്ടാം സെമസ്‌റ്റർ പരീക്ഷയിലാണ് മുൻ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചത്.

1 st paragraph

സംഭവത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപക‌ർ, ചോദ്യപേപ്പർ ലോക്കറിൽ നിന്നും മാറിയെടുത്ത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടിയുണ്ടാകുകയെന്ന് കാലിക്കറ്റ് സർവകലാശാല പരീക്ഷാ വിഭാഗം കൺട്രോളർ ഗോ‌ഡ്‌വിൻ സാമ്രാജ് അറിയിച്ചു. നടപടിയ്‌ക്കായി സർവകലാശാല സിൻഡിക്കേ‌റ്റിന് ശുപാർശ ചെയ്‌തു.

2nd paragraph

ഈ പരീക്ഷ റദ്ദാക്കി ഏപ്രിൽ 12ന് സിൻഡിക്കേറ്റ് ഉത്തരവിറക്കിയിരുന്നു. പുന:പരീക്ഷ ഏപ്രിൽ 25ന് നടത്തുമെന്നും അറിയിച്ചു. എന്നാൽ പുന:പരീക്ഷയ്‌ക്കെതിരെ വിദ്യാർത്ഥികളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും എതിർപ്പുണ്ടായി. പക്ഷെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവം അംഗീകരിക്കാനാവില്ലാത്തതിനാൽ വീണ്ടും പരീക്ഷ നടത്താൻ തന്നെയാണ് തീരുമാനം.