പീഡനത്തെ തുടർന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതിയ്‌ക്ക് ജീവപര്യന്തം തടവും പിഴയും; ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ
കോഴിക്കോട്: കോഴിക്കോട് പീഡനത്തെ തുടർന്ന് നാലുവയസ്സുകാരി മരിച്ച കേസിൽ കോടതി വിധി. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. കോഴിക്കോട് സെഷൻസ് കോടതിയുടേതാണ് ശിക്ഷ. 1991ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കോഴിക്കോട് ലോഡ്ജിൽ വെച്ച് നാലര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മിനി എന്ന് വിളിക്കുന്ന ശാരിയാണ് പീഡനത്തെ തുടർന്ന് കൊല്ലപ്പെടുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ ഒന്നിനാണ് ബീന പോലീസിന്റെ പിടിയിലാകുന്നത്.
തെരുവില്‍ കഴിയുന്ന അമ്മയില്‍നിന്ന് വളര്‍ത്താമെന്ന് പറഞ്ഞ് ഏറ്റെടുത്ത പെണ്‍കുട്ടിയെ ബീനയും കാമുകനുംചേര്‍ന്ന് കോഴിക്കോട്ടേ ലോഡ്ജില്‍വെച്ച് പൊള്ളലേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയില്‍ കഴിയവേ മരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ മൂന്നുമാസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോവുകയുമായിരുന്നു.