Main Banner

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക് ഇടിക്കുകയായിരുന്നു.

1 st paragraph

അപകടത്തിൽ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥിനി അനുപമ മോഹനാണ് മരിച്ചത്. മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് അനുപമ. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

2nd paragraph

അമ്പലവളവ് ഭാഗത്ത് എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്ത് 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല.