Fincat

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്

1 st paragraph

സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പ്രവാസിയായ അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

2nd paragraph

അപകടം ഇങ്ങനെ

ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം നടന്നത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന കര്‍ണ്ണാടക മില്‍ക്ക് ടാങ്കറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ ക്യാബിന്‍ പൂര്‍ണമായും തകരുകയും ചെയ്തു. പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും. അപകടസ്ഥലത്ത്‌ വെച്ച് തന്നെ ഇരുവരും മരിച്ചെന്നാണ് സൂചന. അപകടത്തില്‍പെട്ട യുവാക്കളെ ആംബുലന്‍സില്‍ കയറ്റാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്  അംബാസഡര്‍ കാറിലാണ് ഗുണ്ടല്‍പേട്ട് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അംന ഫാത്തിമ മരണപ്പെട്ട അജ്മലിന്‍റെ ഏക സഹോദരിയാണ്.