ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക; ബഹുജന ക്യാമ്പയിനും പൊതുയോഗവും

തിരൂർ: ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിനും പൊതുയോഗവും നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു.

അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ, അഡ്വ യു സൈനുദ്ദീൻ, എം ബഷീർ എന്നിവർ സംസാരിച്ചു. ഗഫൂർ പി ലില്ലീസ് സ്വാഗതവും പിപി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

പൂങ്ങോട്ടുളത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് , കെ വി സുധാകരൻ, സി ഒ ശ്രീനിവാസൻ , ടി ദിനേശ് കുമാർ, എ പി സുദേവൻ, വി ഗോവിന്ദൻ കുട്ടി എന്നിവർ നേതൃത്വം നൽകി.