ആലപ്പുഴയിൽ ആർ എസ് എസ് നടത്തിയ കൊലപാതക ശ്രമം: എസ് ഡി പി ഐ തിരൂരില്‍ പ്രതിഷേധിച്ചു
തിരൂർ: ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ RSS നടത്തിയ നീക്കത്തിനെതിരെ തിരൂരില്‍ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ആയുധങ്ങളുമായി പിടിയിലായ ആർ.എസ്.എസുകാർ വന്നത് പഞ്ചായത്ത് അഞ്ചാം വാർഡ് എസ്ഡിപിഐ മെമ്പർ നവാസ് നൈനയെ കൊലപ്പെടുത്താനായിരുന്നു എന്ന് പ്രതികളെ ചോദ്യംചെയ്തതിൽ നിന്നും പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രതികളുടെ ഉദ്ദേശ്യം ബോധ്യപ്പെട്ട പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നു.
വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായാണ് ആർ. എസ്. എസ് പ്രവർത്തകരായ ബിറ്റു എന്ന സുമേഷിനെയും ശ്രീനാഥിനെയും
ഇന്നലെ രാത്രി മണ്ണഞ്ചേരിയിൽ നിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബാക്കിയുള്ള രണ്ട് പേർ ഓടി രക്ഷപെട്ടു..
നിയമ പാലകർക്കോ നീതിന്യായ സംവിധാനത്തിനോ ആർഎസ്എസിന്റെ കൊലക്കത്തി പിടിച്ചുവാങ്ങാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ജനകീയ പ്രതിരോധങ്ങൾക്ക് മുന്നിൽ ആർഎസ്എസിന് അധിക കാലം ഈ രീതിയില്‍ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നാണ് വർത്തമാന ഇന്ത്യൻ രാഷ്ട്രീയം ബോധ്യപ്പെടുത്തുന്നത്. ആര്‍, എസ്, എസ് സമാധാനത്തിന്റെ മാർഗം സ്വീകരിക്കാൻ നിർബന്ധിതരാവുകയും നേതാക്കൾ തന്നെ ക്രിമിനലുകളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരവസ്ഥ അതി വിദൂരമല്ല എന്നും പ്രതിഷേധം മുന്നറിയിപ്പ് നല്‍കി. പ്രതിരോധ നീക്കങ്ങൾ അവസാനിപ്പിച്ചാൽ ഇരകളോട് സഹതാപം തോന്നി പിൻവാങ്ങുന്ന നിലപാട് ഫാസിസ്റ്റുകളിൽ നിന്ന് പ്രതീക്ഷിക്കരുത് എന്നും, എന്തു വില കൊടുത്തും ആര്‍, എസ്, എസ് നെ ഇന്ത്യയില്‍ നിന്നും ഉന്മൂലനം ചെയ്യണ മെന്നുമുള്ള സന്ദേശം മുദ്രാവാക്യത്തില്‍ മുഴങ്ങിക്കേട്ടു.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍, സെക്രട്ടറി നജീബ് തിരൂര്‍,ഫൈസല്‍ ബാബു, സക്കീര്‍ വെട്ടം, ഹംസ അന്നാര എന്നിവർ നേതൃത്വം നൽകി.