Fincat

ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം(സി സി ടി വി ദ്യശ്യം)

മലപ്പുറം: പരപ്പനങ്ങാടി താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്.

1 st paragraph

അപകടത്തിൽ തൽക്ഷണം മരണം സംഭവിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ച യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്. തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

2nd paragraph