Fincat

വേങ്ങരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിച്ചാണ് പരിക്കുപറ്റിയത്.

1 st paragraph

ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
ഖബറടക്കം ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

2nd paragraph

നേരത്തെ പ്രവാസിയായിരുന്ന സുബൈർ ഒരു വർഷത്തോളമായി നാട്ടിലായിരുന്നു. മക്ക കെ എം സി സി സുഖൂൽ ഹിജാസ് ഏരിയ സെക്രട്ടറി യും ഹജ്ജ് വളണ്ടിയറും ആയിരുന്നു.

മാതാവ്: പരേതയായ ഖദിയാമു. ഭാര്യ: സമീറ. മക്കൾ: ഷംലാജ്, ഷാൻഷ, സഹോദരങ്ങൾ:അബ്ദുൽ ലത്തീഫ് , അബ്ദുൽ കരീം, അബ്ദുനാസർ, ലൈലാബി, ഹസീന.