Kavitha

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ചാവക്കാട് സ്വദേശിക്ക് 40 വർഷം കഠിന തടവ്

കൊച്ചി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജിയുടേതാണ് വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാവക്കാട് സ്വദേശി സെയ്ദ് മുഹമ്മദാണ് അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്.

1 st paragraph

സെയ്ദ് മുഹമ്മദ് അഞ്ച് വയസ്സുകാരിയെ വീട്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. കൂട്ടുകാർക്കപ്പം സമീപമുള്ള വീട്ടിൽ കളിക്കാനെത്തിയതായിരുന്നു കുട്ടി. പീഡനത്തിന് ശേഷം സുനാമി കോളനിയിലുള്ള വീട്ടിലും വീടിന്റെ ടെറസിലും വെച്ച് സെയ്ദ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും തെയ്തു. പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.

2nd paragraph

പിന്നാലെ ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും കോടതിയിൽ സമർപ്പിച്ചു. രേഖകൾ പരിശോധിച്ച കോടതി സെയ്ദ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കുകയായിരുന്നു.