Fincat

നടി മൈഥിലി വിവാഹിതയായി

നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.

1 st paragraph

പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’യിലൂടെയാണ് മൈഥിലി അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്ന് ‘കേരള കഫേ’, ‘ചട്ടമ്പിനാട്’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ആഷിഖ് അബു ചിത്രം ‘സാൾട്ട് ആൻഡ് പെപ്പറി’ലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി.

2nd paragraph

‘മാറ്റിനി’, ‘ലോഹം’ എന്നീ സിനിമകൾക്കായി ഗാനവും ആലപിച്ചിട്ടുണ്ട്. ‘മേരാ നാം ഷാജി’ എന്ന സിനിമയാണ് നദിയുടേതായി ഒടുവിൽ റിലീസ് ചെയ്‌തത്. ‘ചട്ടമ്പി’ എന്നൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.