ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുക; ക്ഷേത്ര ഭൂമി സംരക്ഷ സമിതി


മലപ്പുറം; ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കണമെന്ന്  ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന  കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ  സരസ്വതി ഉദ്ഘാടനം ചെയ്തു.ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ക്ഷേത്രങ്ങളെ ഇല്ലാതാക്കാനുള്ള നിഗൂഡ ശ്രമാണ് ഇതിന് പിന്നില്‍ .ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഹൈന്ദവര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ക്ഷേത്ര സംസരക്ഷണ സമിതി രക്ഷാധികാരി കദംബന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സമിതി പ്രഖ്യാപനം വിഭാഗ് കാര്യഭാഗ് കന്‍മനം വിശ്വനാഥന്‍ നടത്തി.എസ് എന്‍ ഡി പി ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ്,വാര്യര്‍ സമാജം പ്രസിഡന്റ് വി എസ് ഭഗത് കുമാര്‍, ശബരിമല അയ്യപ്പസേവാ സമാജം ദക്ഷിണ സോണ്‍ ജനറല്‍ സെക്രട്ടറി എം കെ അരവിന്ദാക്ഷന്‍, വി എച്ച് പി വിഭാഗ് സേവാ പ്രമുഖ് ടി വി വാസു, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം മോഹനന്‍, ആചാര്യ സഭ ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി,കേശവന്‍ നമ്പൂതിരി (കരിക്കാട് ദേവസ്വം) തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ  സരസ്വതി ഉദ്ഘാടനം ചെയ്യുന്നു


ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചചര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി വി മുരളീധര്‍ സ്വാഗതവും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വിജയരാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു