എസ്ഡിപിഐ തിരൂരിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി
തിരൂർ: എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മറ്റി തിരൂരിലെ മാധ്യമ പ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട വിവിധ തുറകളിലുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾക്കുമായി സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി.
തിരൂർ സബ്ക ഹാളിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ SDPI തിരൂർ മണ്ഡലം സെക്രട്ടറി നജീബ് തിരൂർ സ്വാഗതം ആശംസിച്ചു, SDPI മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ. സി. നസീർ സൗഹൃദ സന്ദേശ ഭാഷണം നിർവ്വഹിച്ചു. ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ സാഹചര്യം അത്യന്തം കലാപ കലുഷിതമായ വർത്തമാന സാഹചര്യത്തിൽ ഇനിയും പ്രതീക്ഷ ബാക്കിയാവുന്നത് ഇവിടെത്തെ ഓരോ മാധ്യമ പ്രവർത്തകനിലും ആണെന്നും നിങ്ങളുടെ ആത്മാർത്ഥവും സത്യസന്ധവുമായ ഇടപെടലുകൾക്കെ രാജാവ് നഗ്നനാണെന്നുള്ള യാഥാർഥ്യം വിളിച്ചുപറയാനാകൂ എന്നും അഡ്വ. കെ. സി. നസീർ ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ നാലാം തൂണായ മാധ്യമ രംഗം ഒന്നുമാത്രമാണ് ഫാസിസത്തിനെതിരെയുള്ള രാജ്യത്തിന്റെ ഐഖ്യപ്പെടലിൽ മുൻനിരയിൽ പ്രതീക്ഷിക്കാനുള്ളതെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
SDPI മലപ്പുറം ജില്ലാ കമ്മറ്റി അംഗം കുഞ്ഞാലൻ കുട്ടി ഗുരുക്കൾ, NCHRO സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. പി. ഒ. റഹ്മത്തുള്ള, SDPI പഞ്ചായത്ത് ജനപ്രതിനിധി സക്കറിയ പുത്തനത്താണീ, SDTU പ്രതിനിധി ശാഹുൽ എടക്കുളം, വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡന്റ് നുസ്രത്ത് ചുങ്കം, സെക്രട്ടറി റിസാന വെട്ടിച്ചിറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.