സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിലായി

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോ ട് വിമാനത്താവളത്തിൽ കംസ് സ്റ്റംസിന്റെ പിടിയിൽ.

ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരി പൂരിലെത്തിയ കണ്ണൂർ ഏച്ചൂർ മുണ്ടേരി ചാപ്പ സ്വദേശി നഈം (28) ആണ് പിടിയിലായത്.

വസ്ത്രത്തിനകത്ത് സ്വർണം തേച്ചുപിടിപ്പിച്ച ശേഷം കാണാതിരിക്കാൻ മറ്റൊരു തുണികൂടി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഇയാൾ ധരിച്ചെത്തിയ വസ്ത്രങ്ങൾക്ക് 2.027 കിലോഗ്രാം ആയിരുന്നു തൂക്കം.
