Fincat

താനാളൂർ ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കെടുത്തു.

താനൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നുസ്റത്തുൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ താനാളൂർ ഇസ്ലാഹി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ സ്ത്രികളും കുട്ടികളുമടക്കം ആയിര കണക്കിന് ആളുകൾ പങ്കെടുത്തു. കോവി ഡ് മഹാമാരി കാരണം 2 വർഷമായി നടക്കാതെ പോയ സംഘടിത ഈദ് നമസ്ക്കാരം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. കെ.എൻ.എം. മലപ്പുറം ജില്ലാ സെക്രട്ടറി എർ. കെ സിദ്ധിക് അൻസാരി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.

1 st paragraph


വ്രതം നല്‍കിയ സഹനശക്തിയും ആര്‍ജ്ജിച്ച ത്യാഗ മനസ്സും ജീവിതത്തിന്റെ കനല്‍പഥങ്ങളില്‍ വിവേകമുള്ള കുതിപ്പുകള്‍ക്ക് കരുത്താകട്ടെയെന്ന്
അദ്ദേഹം പറഞ്ഞു. നമസ്കാരാനതരം പരസ്പരം ആശ്ലേഷിച്ചും
സ്നേഹ ബന്ധങ്ങൾ പുതുക്കിയും വിശ്വാസികൾ ചെറിയ പെരുനാൾ ആഘോഷിച്ചു.

2nd paragraph