Main Banner

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

കൊല്ലം: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്. ഏപ്രിൽ 14നായിരുന്നു പെൺകുട്ടിക്ക് പൊള്ളലേറ്റത്.

1 st paragraph

കറന്റ് പോയപ്പോൾ മെഴുകുതിരി കത്തിക്കുന്നതിനിടെ പാവാടയിൽ തീപിടിക്കുകയായിരുന്നു. ടിന്നർ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെൺകുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാൻ കാരണമായതെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

2nd paragraph

അപകട സമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന ലീന ഡ്യൂട്ടിയിലായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.