Fincat

ചാനൽ ചർച്ചയ്ക്കിടെ സിനിമാ നടനെ ഇറക്കി വിട്ട് വനിതാ ജേർണലിസ്റ്റ്; വീഡിയോ വൈറൽ

ഹൈദരാബാദ് : പ്രശസ്ത നടനെ ചാനൽ ചർച്ചയ്ക്കിടെ ഇറക്കി വിട്ട അവതാരക. തെലുങ്ക് നടൻ വിശ്വക് സെന്നിനെയാണ് ടിവി9 വാർത്താ അവതാരക ചാനൽ ചർച്ചയ്ക്കിടെ സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടത്. നടനുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് ഇറക്കിവിടലും. അതേസമയം നടനെ അവതാരക ശകാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അവതാരകയുടെ നിലപാടിനോട് സമ്മിശ്ര പ്രതികരണവുമാണ് ഉണ്ടായിരുക്കുന്നത്.

1 st paragraph

അവതാരക നടന് വിഷാദ രോഗമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. തന്നെ അങ്ങനെ വിളിക്കാൻ എന്ത് അവകാശമുണ്ടെന്ന നടന്റെ ചോദ്യം അവതാരകയെ പ്രകോപിപ്പിക്കുകയും ചോദ്യത്തിന് ഉത്തരമായി ‘നിങ്ങൾക്ക് എന്റെ സ്റ്റുഡിയോയിൽ നിന്ന് പുറത്തുകടക്കാം.’ എന്ന് പറയുകയുമായിരുന്നു. പിന്നാലെ അവതാരക തുടർച്ചയായ ഇറങ്ങി പോകാൻ ഉച്ചത്തിൽ ആക്രോശിക്കുന്നുമുണ്ട്.

2nd paragraph

അവതാരകയുടെ ഈ ആവശ്യത്തിനോടും അസഹിഷ്ണുതയോടെയാണ് നടൻ പ്രതികരിക്കുന്നത്, തുടർന്ന് അദ്ദേഹം സീറ്റിൽ നിന്നും എഴുന്നേറ്റ് പോകുന്നതും കാണാനാവും. എന്നാൽ ഇത് പ്രശസ്തിക്ക് വേണ്ടി ചെയ്ത പ്രാങ്ക് വീഡിയോയാണെന്നും വാദം ഉയരുന്നുണ്ട്.