ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു
ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ അബൂബക്കറിന്‍റെ മകനാണ്. ശഫിജയാണ് മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങള്‍.