Fincat

കൽപ്പറ്റയിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരൂരിൽ നിന്നും പിടികൂടി.

കൽപ്പറ്റ: പെരുന്നാൾ ദിനത്തിൽ ലക്കിടിയിൽ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ പാഴ്സൽ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരിൽ നിന്ന് ലോറി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

1 st paragraph

കർണാടക രജിസ്‌ട്രേഷനുള്ള പാർസൽ ലോറിയുടെ ഡ്രൈവർ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ മുതൽ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ തിരൂർ ഭാഗത്തേക്കാണ് ലോറി പോയിട്ടുള്ളതെന്ന് കൽപ്പറ്റ ഡിവൈഎസ്‌പി എംഡി. സുനിലിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

2nd paragraph

കൽപറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് ഹർഷൽ (20) ആണ് ലക്കിടി ഓറിയന്റൽ കോളജിന് സമീപം നടന്ന അപകടത്തിൽ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തിൽ തട്ടി റോഡിൽ വീണ ഹർഷലിന്റെ ശരീരത്തിലൂടെ പാഴ്സൽ ലോറി കയറിയിറങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചെങ്കിലും പാഴ്സൽ ലോറി നിർത്താതെ പോവുകയായിരുന്നു. ഹർഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

വൈത്തിരി സ്റ്റേഷനിലെത്തിച്ച ലോറി ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട വിശ്രമമില്ലാത്ത പരിശോധനയിലാണ് അപകടത്തിൽ ഉൾപ്പെട്ട വാഹനം വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വൈത്തിരി എസ്‌ഐ സത്യൻ, സിപിഒമാരായ വിപിൻ, രാകേഷ് കൃഷ്ണ, ദേവ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.