ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
വയനാട്: പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് സംഭവം. കഴുത്ത് ഞെരിച്ചു കൊന്നതാണെന്നാണ് സൂചന. പനമരം പോലീസാണ് സിദ്ദിഖിനെ കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.