Fincat

തിരൂർ പോലീസിൽ പരാതി നൽകിയിട്ട് പരിഹാരമില്ല; ആത്മഹത്യയ്ക്ക് യുവതി ടവറിൽ കയറി; തേനീച്ചക്കുത്തേറ്റ് ചാടി രക്ഷപ്പെട്ടു

കായംകുളം: മദ്യപാനിയായ ഭർത്താവിൽ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാൻ ബി.എസ്.എൻ.എൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തമിഴ് യുവതി, തേനീച്ചയുടെ കുത്തേറ്റ് ശരവേഗത്തിൽ താഴേക്കിറങ്ങി രക്ഷപെട്ടു. രക്ഷാസേന വിരിച്ച വലയിൽ ചാടിയതാണ് രക്ഷയായത്.

1 st paragraph

തമിഴ്നാട് വില്ലുപുരം ജില്ലയിൽ മേട്ടുസ്ട്രീറ്റിലെ വിജയ് മണിയുടെ ഭാര്യ 23കാരിയായ അമ്പുറോസിയാണ് ഇന്നലെ വൈകിട്ട് 4.45 ന് കായംകുളം ബി.എസ്.എൻ.എൽ ഓഫീസ് വളപ്പിലെ 80 മീറ്റർ ഉയരമുള്ള ടവറിൽ കയറിയത്.

2nd paragraph

ടവറിന്റെ 20 അടി മുകളിലുള്ള ഗോവണിയിലേക്കു കയറിയ യുവതി, ശബ്ദമുണ്ടാക്കിയതോടെ ബി.എസ്.എൻ.എൽ ജീവനക്കാർ ഓടിയെത്തി. ആവശ്യങ്ങൾ എഴുതിയ കടലാസ് താഴേക്കെറിഞ്ഞ ശേഷം യുവതി പിന്നെയും മുകളിലേക്കു കയറി. കൈയിൽ കരുതിയിരുന്ന പെട്രോൾ കുപ്പി അതിനിടെ താഴെ വീണു. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും സർവ സന്നാഹങ്ങളുമായി എത്തി താഴെ നിലയുറപ്പിച്ചു.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് അംഗങ്ങൾ വലവിരിച്ച് ഉച്ചഭാഷിണിയിൽ അനുനയ ശ്രമം നടത്തിയെങ്കിലും യുവതി ഇറങ്ങാൻ തയ്യാറായില്ല. ഉടൻ കുഞ്ഞിനെ വേണമെന്നായിരുന്നു ആവശ്യം.

60 മീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് അവിടെയുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയത്. തേനീച്ച ചുറ്റം വളഞ്ഞ് കുത്തിയതോടെ അലറിവിളിച്ച യുവതി പ്രാണവെപ്രാളത്തോടെ താഴേക്കിറങ്ങി. തുടർന്ന് നെറ്റിലേക്ക് ചാടുകയായിരുന്നു. ഫയർ ഫോഴ്സിന്റെ ആംബുലൻസിൽ ഉടൻ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തു.

യുവതിയുടെ ആരോപണം

ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ച് കുഞ്ഞിനെ കൊണ്ടുപോയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 13 ന് തിരൂർ പൊലീസ് സ്റ്റേഷനിലും 18 ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടും​ നടപടി ഉണ്ടായില്ല. രണ്ടുമാസമായി നൂറനാട്ട് അജീന എന്ന കൂട്ടുകാരിക്കൊപ്പം കഴിയുകയായിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവ് വിജയ് മണിയുടെ ഉപദ്രവം സഹിക്കാനാവാതെ തമിഴ്നാട്ടിലെ വീട്ടിൽനിന്നു മൂന്നര വയസുള്ള കുഞ്ഞുമായി ഇവിടെ എത്തുകയായിരുന്നു. ഏപ്രിൽ 13 ന് തിരൂരിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെ ഉണ്ടായിരുന്ന ഭർത്താവ് വിജയ് മണി തന്നെ ഉപദ്രവിച്ച ശേഷം കുഞ്ഞുമായി കടന്നു. ചേച്ചിയുടെ ഭർത്താവ് നീലകണ്ഠൻ ഇതിനു സഹായം നൽകി. മദ്യപാനിയും അക്രമണകാരിയുമായ വിജയ്‌ മണിയുടെ കൈയിൽ കുഞ്ഞ് സുരക്ഷിതമല്ല. അതിനാലാണ് തിരികെ വേണമെന്ന് ആവശ്യപ്പെടുന്നത്.