പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് വ്യപകമായി മയക്ക് മരുന്ന് ഉപയോഗം; അഞ്ചുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗിക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. സംഘം ഇതിനു മുമ്പു പലവിധ സാമൂഹ്യദ്രോഹ പ്രവർത്തനങ്ങളിലും ഇടപെട്ടതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി മേഖലയിലെ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചു പേർ അറസ്റ്റിലായത്.
രാത്രികാലങ്ങളിൽ ട്രാക്കുകൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികൾക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡൻസ് അസോസിയേഷനുകളും മറ്റും പരാതി പൊലീസിൽ തന്നിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് വള്ളിക്കുന്ന് നവജീവൻ സ്കൂളിനു സമീപത്തായി ട്രാക്കിൽ കഞ്ചാവ് ഉപയോഗത്തിൽ ശേഷം ഉണ്ടായ അടിപിടിയിൽ അത്താണിക്കൽ സ്വദേശിയായ ഷക്കത്തലി എന്നയാളെ പൊലീസ് റിമാന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മിസ്ബാഹ് (22) അഞ്ചപ്പുര, ഫൈജാസ്(26). അരിയല്ലൂർ, നവാഫ് (22)അരിയല്ലൂർ, മുഹമ്മദ് ഫായിസ് (21) ചെട്ടിപ്പടി ബബൂൽ അരിയാൻ (18) ചെട്ടിപ്പടി എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ബബൂൽ അരിയാൻ കൂട്ടുമൂച്ചി പെട്രോൾ പമ്പിൽ മയക്കുമരുന്നു ലഹരിയിൽ അടി പിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ്, എസ് ഐ രാധാകൃഷ്ണൻ, പൊലീസുകാരായ ജിതിൻ, പ്രശാന്ത്, ഡാൻസാഫ് ടീമംഗങ്ങളായ ജിനേഷ് , ആൽബിൻ , വിപിൻ, അഭിമന്യു, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്.