വട്ടത്താണിക്കും മൂച്ചിക്കലിനുമിടയിൽ ടെയിനിനു നേരെ കല്ലേറ്; ഒരാൾക്ക് പരിക്കേറ്റു.

താനൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റു. മീനടത്തൂർ സ്വദേശിയും മൂച്ചിക്കലിൽ തയ്യൽ തൊഴിലാളിയുമായ അണ്ണച്ചംപള്ളി കരീമിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ വട്ടത്താണിക്കും മൂച്ചിക്കലിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്.

തലയ്ക്ക് പരിക്കേറ്റ കരീം തിരൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി ആർ.പി.എഫിന്റെ സഹായത്തോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാർ പറയുന്നു. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.