മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ശ്യാമിന് ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുക്കി എസ്.വൈ.എസ് സാന്ത്വനം
പൊന്നാനി: മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ബംഗാള്‍ സ്വദേശി ശ്യാമൽ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായവുമായി എസ്.വൈ.എസ് പൊന്നാനി സോൺ സാന്ത്വനം പ്രവർത്തകർ .
മൃതദേഹം കൊണ്ടുപോകാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതായി വന്ന പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരദേശ പൊലീസുമായും ബോട്ട് ഹോണോഴ്സ് പ്രസിഡന്റ് സജ്ജാദ്മായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തിക്കുവാനുള്ള എല്ലാ സഹായവും എസ്.വൈ.എസ് പൊന്നാനി സോൺ സാന്ത്വന പ്രവർത്തകർ നൽകി.

കൊൽക്കത്ത എയര്‍ പോര്‍ട്ടിൽ നിന്ന്, മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചുമതല SYS ബംഗാൾ ഘടകം ത്വയ്ബ ഗാർഡൻ പ്രവർത്തകർ ഏറ്റെടുത്തു.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പൊന്നാനി സോൺ ജനറൽ സെക്രട്ടറി ശമീർ വടക്കേപ്പുറം, സോൺ സാന്ത്വനം പ്രസിഡന്റ് ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി എന്നിവർ നേതൃത്വം നല്‍കി.
