Fincat

കിണറ്റിൽ വീണ നായയെ എടുക്കുന്നതിനിടെ മുകളിൽ നിന്ന് കല്ലു വീണു തിരൂർ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടയിൽ കിണറിനരികിലെ കല്ലിളകി തലയിൽ കല്ല വീണ് രക്ഷാപ്രവർത്തകൻ മരിച്ചു. മലപ്പുറം തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റിൽനായ വീണത്. തുടർന്ന് താനൂർ പൊലീസ് സ്റ്റേഷൻ വളണ്ടിയറും എമർജൻസി റസ്‌ക്യൂ ടീം അംഗവുമായ നിറമരുത്തൂർ വള്ളി കാഞ്ഞിരം സ്വദേശി കാവുണ്ടപറമ്പിൽ നൗഷാദും (45) സംഘവുമാണ നായയെ രക്ഷിക്കാൻ എത്തിയത്.

1 st paragraph

സംഭവത്തെ തുടർന്നു വീട്ടുകാർ കളരിപ്പടി ഫയർ ഫോഴ്സിനെ വിളിച്ച്അറിയിച്ചിരുന്നു. എന്നാൽ കിണറ്റിൽ നിന്നും നായയെരക്ഷിക്കാൻ നൗഷാദും ടീമും എത്തുകയായിരുന്നു. കിണറ്റിൽ ഇറങ്ങി നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നൗഷാദിന്റെ തലയിൽ കിണറന്റെരികിലെ കല്ല് ഇളകി വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കു സുമാർ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തിരൂർ ആശുപത്രിയിലും കോട്ടക്കൽ അൽ മാസിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു.

2nd paragraph

താനൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി നാളെ വള്ളിക്കാഞ്ഞിരം മസ്ജീദിൽ കബറടക്കും, പിതാവ്: കാസിം, മാതാവ്: ആമിന, ഭാര്യ: ആയിഷ, മക്കൾ: അൻഷാദ്, അൻഷിത.