Fincat

മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടിയുള്ള ട്രയല്‍ സെലക്ഷന്‍ ഇന്നും നാളെയും


മലപ്പുറം; മികച്ച ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടി ഇന്നും നാളെയും തിയ്യതികളില്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ ട്രയല്‍ സെലക്ഷന്‍ നടക്കും.

1 st paragraph


2008 ജനുവരി ഒന്നിന് ശേഷം ജനിച്ചവരെ അണ്ടര്‍ 15 വിഭാഗത്തിലും 2010 ജനുവരി ഒന്നിന് ശേഷം ജനിച്ചവരെ അണ്ടര്‍ 13 വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. അണ്ടര്‍ 15 വിഭാഗത്തിന് 14നും അണ്ടര്‍ 13 വിഭാഗത്തിന് 15 നുമാണ് ട്രയല്‍ സെലക്ഷന്‍.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനം, താമസം, കോച്ചിംഗ് എന്നിവ സൗജന്യമാണ്.വേയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ചാണ് സെലക്ഷന്‍ നടത്തുന്നത്.പ്രധാന കോച്ചും മുന്‍ഇന്ത്യന്‍ കളിക്കാരനുമായ ഒഥല്ലോ ടാബിയ,അസിറ്റന്റ് കോച്ച് യുവരാജ് മണി,വെയ്ക് അപ് ഫുട്‌ബോള്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ നാസി നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.