നടി പല്ലവി ഡേ മരിച്ച നിലയിൽ
കൊൽക്കത്ത: ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ (21) മരിച്ച നിലയിലയിൽ. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് നിഗമനം. പോസ്റ്റമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
മോൻ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുൻപ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്.