Fincat

നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ

ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം.

1 st paragraph

ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞുകൂടാൻ തുടങ്ങിയതോടെ വൈകുന്നേരം ചേതനയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

2nd paragraph

ശസ്ത്രക്രിയയെ കുറിച്ച് ചേതന മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. മകളുടെ അകാല മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചു.

ചേതനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിൽ ചേതന അഭിനയിച്ചിട്ടുണ്ട്.