Fincat

വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീൻ (24) ആണ് പിടിയിലായത്. .

1 st paragraph

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോച്ചിംഗ് സെന്ററിന്റെ ഓഫീസ് വാതിൽ പൊളിച്ച് പ്രതി മോഷണത്തിന് ശ്രമം നടത്തിയത്. അലമാരയും ഷെൽഫും കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും പണവും മറ്റു വിലപിടിപ്പുള്ളവയൊന്നും ഓഫീസിൽ സൂക്ഷിക്കാതിരുന്നതിൽ വൻ കവർച്ച ഒഴിവായി. കവർച്ചാശ്രമത്തിനും പതിനായിരം രൂപയോളം നാശനഷ്ടം വരുത്തിയതിനും പ്രിൻസിപ്പളിന്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തിവരവെ CCTV ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത് സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, അക്ബർ, ഉണ്ണിക്കുട്ടൻ, ബിജി, രമ്യ എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

2nd paragraph