എസ്. ഡി. പി. ഐ തിരൂരിലും താനൂരിലും പ്രതിഷേധ പ്രകടനം നടത്തി
തിരൂർ/താനൂർ: ഉത്തര്‍ പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക
ആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു എസ്, ഡി, പി, ഐ തിരൂര്‍ മണ്ഡലം കമ്മിറ്റി യുടെ കീഴില്‍ തിരൂര്‍ ടൗണില്‍ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് ജുബയിര്‍ കല്ലൻ പ്രകടനം താഴെപാലം നിന്നും തുടങ്ങി തിരൂര്‍ നഗരം ചുറ്റി സെന്‍ട്രല്‍ jenction ല്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി നജീബ് തിരൂര്‍, മണ്ഡലം കമ്മറ്റി അംഗങ്ങൾ ആയ നിസാര്‍ അഹമ്മദ്, kunharumutty ഹാജി, ഇബ്രാഹിം കുട്ടി, ഫൈസല്‍ ബാബു,സക്കീര്‍, noushad, ഹംസ, ഇബ്രാഹിം തിരൂര്‍ എന്നിവർ നേതൃത്വം നല്‍കി.
താനൂരിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി,
താനൂർ : ഉത്തരപ്രദേശ് വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് മുദ്രവെക്കാനുള്ള കോടതി ഉത്തരവ് പിൻവലിക്കുക ആരാധനാലയ നിയമം 1991 നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശവ്യാപകമായി എസ്ഡിപിഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവ് പിൻവലിക്കുക മസ്ജിദ് പൂർണമായും വിശ്വാസികൾക്ക് വിട്ടുകൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത് ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി താനൂർ ടൗൺ വാഴക്കതെരുവിൽ സമാപിച്ചു, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ഫിറോസ്, സിദ്ധീഖ് പുൽപറമ്പ് എന്നിവർ സംസാരിച്ചു, മണ്ഡലം ട്രഷറർ അഷ്‌റഫ് വൈലത്തൂർ,സെക്രട്ടറിമാരായ എം മൊയ്തീൻ കുട്ടി,ബി പി ഷെഫീഖ്, പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പത്തമ്പാട്, സലാം വൈലത്തൂർ, എൻ എൻ ഷംസു, ടി പി റാഫി എന്നിവർ നേതൃത്വം നൽകി.
