Fincat

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു. ചുനങ്ങാട് ചെവിടിക്കുന്നിൽ ഹനീഫയുടെ മകൾ അഹ്‌സീനയുടെ(33) മരണത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചത്.

1 st paragraph

കഴിഞ്ഞ ഏഴാം തീയതിയാണ് അഹ്‌സീനയെ പുളിഞ്ചോട്ടെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ ഉൾപ്പെടെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഹ്‌സീനയുടെ കുടുംബം പറയുന്നു. സംഭവം കൊലപാതകമാണ് എന്നും കുടുംബം സംശയിക്കുന്നു.

2nd paragraph

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൊർണൂർ ഡിവെഎസ്പിക്കും, വനിതാ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഫോൺ രേഖകൾ ഉൾപെടെ ചില നിർണ്ണായ തെളിവുകളും അഹ്‌സീനയുടെ അച്ഛൻ ഹനീഫ കൈമാറിയിട്ടുണ്ട്. കുടുംബം പരാതി നല്കിയ സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഒറ്റപ്പാലം പോലീസ് വ്യക്തമാക്കി.