പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കും.

താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കാൻ
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തിരുമാനിച്ചു. ഇതിനായി സന്നദ്ധ സംഘടനകളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ബോധവൽകരണം നടത്തും. ഇ – ഹെൽത്ത് ക്യാമ്പയിന്റെ ഭാഗമായി വാർഡു തലത്തിൽ കിയോസ്കർ എർപ്പെടുത്തും. കൗമാരക്കാർക്ക്
കോവിഡ് വാക്സിൻ നൽകുന്നതിന്റെ ലക്ഷ്യം കൈവരിക്കാനായി വിദ്യാലയങ്ങൾ കേന്ദ്രികരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽകണം നടത്തും. യോഗ’ത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ , എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു.

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് കെ.എം. മല്ലിക സംസാരിക്കുന്നു.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി. സിനി, അംഗങ്ങളായ
കെ. ഫാത്തിമ ബീവി, ടി.സൈതലവി, കെ.വി ലൈജു, മെഡിക്കൽ ഓഫിസർ ഒ.കെ.അമീന , ഹെൽത്ത് ഇൻസ്പെക്ടർ
എം. സബിത , ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുജീബ് താനാളൂർ, എൻ.പി. ലത്തിഫ്, വി അബ്ദുറഹിമാൻ ,പി പി മുഹമ്മദ് ബഷീർ, ജീവനക്കാരായ പി.എം. മായ, വി.പ്രസന്ന, കെ. അഖില, പി. നബീല ,എം, പി. മിനിമോൾ എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്