അന്യായ നികുതികള്‍ ഒഴിവാക്കുക,കെട്ടിട ഉടമകള്‍
മലപ്പുറം ;വസ്തു രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്ന കെട്ടിടം ,വീടുകള്‍ എന്നിവയുടെ വിലയുടെ 10 ശതമാനം ചുമത്തിയ ഫീസും തരം മാറ്റിയ വസ്തുവിലെ കെട്ടിടം,വീടുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് മംഗലം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടി പി പി അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ചങ്ങരംകുളം മൊയ്തുണ്ണി,കെ മുഹമ്മദ് യൂനുസ്,ഇബ്രാഹിം മാറഞ്ചേരി,ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ,ഇ മെഹബൂബ് കൊണ്ടോട്ടി,വി ടി മുഹമ്മദ് റാഫി,ഷാജി എടവണ്ണ,പി എന്‍ കുഞ്ഞിമോന്‍ വെളിയന്തോട് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ എസ് മംഗലം (പ്രസിഡന്റ്), പി പി അലവിക്കുട്ടി(ജനറല്‍ സെക്രട്ടറി),ചങ്ങരംകുളം മൊയ്തുണ്ണി (ട്രഷറര്‍),കൊളക്കാടന്‍ അസീസ്സ്(സീനിയര്‍വൈസ് പ്രസിഡന്റ്), പി അബ്ദുറഹിമാന്‍ ഫാറൂഖി,ഇ മെഹബൂബ് കൊണ്ടോട്ടി,ടി അഷറഫ് കുഞ്ഞാപ്പ എടവണ്ണ,കെ ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ,കെ ആലിക്കോയ ഹാജി കരുവാരക്കുണ്ട്(വൈസ് പ്രസിഡന്റുമാര്‍),കെ മുഹമ്മദ് യൂനുസ്സ്,ഇബ്രാഹിം മാറഞ്ചേരി,സലീം മാമ്പള്ളി ചുങ്കത്തറ,ഇബനു ആദം മലപ്പുറം,കെ സഹദേവന്‍ അങ്ങാടിപ്പുറം,ലുഖ്മാന്‍ അരീക്കോട് (സെക്രട്ടറിമാര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
മാതൃകാ വാടക പരിഷ്‌കരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്നുംവിവധ നികുതികളുടെ അന്യായ വര്‍ദ്ധനവും ജപ്തി നടപടികളും നിര്‍ത്തിവെക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.