Fincat

മഅ്ദനി ആശുപത്രിയിൽ; ആരോഗ്യനില മോശം

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം എം.ആർ.ഐ, ഇ.സി.ജി പരിശോധനകൾക്ക് വിധേയനാകുകയാണെന്നും പ്രാർഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ആരോഗ്യനില മോശമായതോടെ കഴിഞ്ഞ മാസവും മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.