സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍  മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ സ്‌കൂള്‍ ബസുകളും ആവശ്യമായ റിപ്പയറുകള്‍ തീര്‍ത്തു പരിശോധനയ്ക്കായി കരിമ്പുഴ ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.   സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണമെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസായി ബന്ധപ്പെടണം. ഫോണ്‍: 04931 226008, 9605501505, e mail  kl71.mvd@kerala.gov.in).