സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്
മലപ്പുറം; നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംഘത്തിന്റെ കൈവശമുള്ള ഭൂമി ആരോപണമുന്നയിച്ചവര്‍ കയ്യേറുകയും വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്.ഭൂമി തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് 2018ല്‍ നടത്തിയ സംഘം തെരഞ്ഞെടുപ്പ് എല്ലാ നിയമങ്ങളും പാലിച്ചാണ്. എല്ലാ അംഗങ്ങളെയും ഈ വിവരം അറിയിച്ചിട്ടുണ്ട്.
ആരോപണമുന്നയിച്ച കോതേരി രവീന്ദ്രന്‍ സംഘം മെമ്പറല്ല.മരിച്ച വ്യക്തി യോഗത്തല്‍ പങ്കെടുത്തുവെന്നത് തെറ്റാണ്.അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.2018ലാണ് താന്‍ പ്രസിഡന്റായ ഭരണസമിതി നിലവില്‍ വരുന്നത്.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ 2013 ന് ശേഷമുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല.അക്കാലത്തെ ഇടപാടുകള്‍ എഴുതി സൂക്ഷിച്ചിരിക്കുകയാണ്.അതുകൊണ്ടാണ് ഓഡിറ്റ് നടക്കാത്തത്. കണക്കുകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്നും നോട്ടീസ് നല്‍കിയിട്ടുണ്ട്. കണക്കുകള്‍ എഴുതിക്കിട്ടുന്ന മുറക്ക് ഓഡിറ്റിന് നല്‍കുമെന്നും ഗിരീഷ് അറിയിച്ചു.