Main Banner

താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറം താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാൻ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂർ പി ഡബ്യൂഡിറെസ്റ്റ് ഹൗസിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഇതോടെ ഓട്ടോ റിക്ഷനിയന്ത്രണം തെറ്റി റസ്റ്റ ഹൗസിന് മുന്നിലെ ബാരിക്കേഡിൽ ഇടിച്ചു നിന്നു.

1 st paragraph

ഓട്ടോയിലെ യാത്രക്കാരായ എളാംരം കടപ്പുറം സ്വദേശി ഒറ്റയിൽ സുഹറക്കും കൂടെ ഉണ്ടായിരുന്ന ഫർഹാൻ എന്ന കുട്ടിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു, ഈ സമയം താനൂർ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താനൂർ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വിജയകുമാർ ഉടൻ തന്നെ ഡ്രൈവറേയും യാത്രക്കാരേയും മൂലക്കൽ ജനത ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം നടത്തും , പിതാവ് : ബീരാൻ കുഞ്ഞ് , മാതാവ് : ഇമ്പിച്ചി പാത്തു, മക്കൾ : ഇബ്രാഹിം കുട്ടി, കാജ , മുഹമ്മദ് ഹാഷിം,

2nd paragraph