പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി. രണ്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് സൂപ്രണ്ട് പ്രശാന്തും പിഎംആര്‍വൈ ഓഫിസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നഗരസഭാ ഓഫിസിനകത്തുവച്ച് അടിപിടിയുണ്ടായത്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നടപടികളൊഴിവാക്കാന്‍ സമവായ നീക്കങ്ങള്‍ നടക്കുന്നതായി അറിയുന്നു. ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്ന് പരപ്പനങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹണി കെ ദാസ് അറിയിച്ചു