Fincat

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരൂർ: ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ പ്രസിഡൻറായിരുന്ന നിമിഷ് ചരമവാർഷിക അനുസ്മരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സഹകരണത്തോടെ ബാങ്കിൻ്റെ പുല്ലൂർ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ ഉദ്ഘാടനം ചെയ്തു.

1 st paragraph

ഷരീഫ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ബാബു, പി സുമിത്ത്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ടി ഇസ്മായിൽ, ഡോ നസ്റീൻ, ശിവാനന്ദൻ, എന്നിവർ സംസാരിച്ചു അബ്ദുള്ള സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. അനുസ്മരണത്തിൻ്റെ ഭാഗമായി ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെയും റയ്ഹാൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയർമാൻ എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി മുനീർ, യു ഗോവിന്ദൻ , എ മോഹനൻ, ടി പ്രബിത, കാദർ, അബ്ദുള്ള എന്നിവർ സംസാരിച്ചു.

2nd paragraph