Fincat

വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്ര പ്രദര്‍ശനവും.

മലപ്പുറം; വിനോദ് ആലത്തിയൂരിന്റെ ‘വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മൂന്ന് ദിവസത്തെ ചിത്ര പ്രദര്‍ശനവും
കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും.

1 st paragraph


മെയ് 27 ന് വെള്ളിയാഴ്ച 11 മണിക്ക് കവി ആലങ്കോട് ലീലാകൃഷ്ണന് നല്‍കിക്കൊണ്ട് മലയാളം സര്‍വകലാശാല വൈസ് ചെയര്‍മാന്‍ ഡോ. അനില്‍ വള്ളത്തോള്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. എച്ച്. ആന്റ് സി. പബ്ലിക്കേഷന്‍സ് പുറത്തിറങ്ങുന്ന വിനോദിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണിത്.
‘ നിറഭേദങ്ങളുടെ കാലം ‘ എന്ന പേരിലുള്ള ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനന്‍ അന്നേ ദിവസം നിര്‍വ്വഹിക്കും.അജിത് കൊളാടി,ഇ.എം.സതീശന്‍ ,എ.പി. അഹമ്മദ്, വി.പി. മന്‍സിയ, ഡോ.രഘുറാം , എ. ശിവദാസന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.കോവിഡ്കാലത്ത് വരച്ചതടക്കമുള്ള 60 ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടും.ചിത്ര പ്രദര്‍ശനം 29 ന് അവസാനിക്കും.

2nd paragraph