Main Banner

എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണം 28 ന് മലപ്പുറത്ത്

മലപ്പുറം: ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയായി വിരാചിച്ച് നമ്മേ വിട്ടു പിരിഞ്ഞ സോഷ്യലിസ്റ്റ് നേതാവ് എം പി  വീരേന്ദ്ര കുമാറിന്റെ രണ്ടാം ചരമ വാര്‍ഷികം മെയ് 28 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ നടക്കും. രാഷ്ട്രീയം, സാഹിത്യം, തത്വ ചിന്ത, യാത്ര, പത്ര പ്രവര്‍ത്തനം, പാരിസ്ഥിതിക ഇടപെടല്‍ തുടങ്ങി വീരേന്ദ്ര കുമാര്‍ കയ്യൈപ്പ് ചേര്‍ക്കാത്ത മേഖലകള്‍ കുറവാണ്. കാലത്തിന്റെ നാവായും നാഡിമിടിപ്പായും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ ജ്വലിച്ചു നിന്നു.

1 st paragraph

ആ മഹാന്റെ അനുസ്മരണ സമ്മേളനം പ്രശസ്ത  സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

2nd paragraph