നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധന നിയന്ത്രിക്കണം


മലപ്പുറം:  സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികളുടെ വില അനിയന്ത്രിതമായ വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്നും സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മലപ്പുറത്ത് ചേര്‍ന്ന ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു,


സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി അലിബ്രാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സീനിയര്‍ വൈസ്പ്രസിഡന്റ് സബാഹ് വേങ്ങര, ആക്ടിങ്ങ് പ്രസിഡന്റ് അച്ചമ്പാട്ടില്‍ ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റുമാരായ വി.പി അബൂബക്കര്‍ ഹാജി, അബ്ബാസ് ഹാജി, സെക്രട്ടറിമാരായ അഡ്വ രാജീവ്, അഡ്വ ജസ്റ്റസ്, മനാഫ് യു.എ, ഹസ്സന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജമാലുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ഹാജി നന്ദിയും പറഞ്ഞു.