ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു
പൊന്നാനി: ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു.കർമറോഡിന് സമീപത്ത് ഇന്ന് (ശനി) പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരണപ്പെട്ടത്.

പൊന്നാനി കർമ റോഡിന് സമീപം ചമ്രവട്ടം കടവിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കുണ്ട്.