വികസന സെമിനാർ ഗോവിന്ദേട്ടന്റെ നവതിയാഘോഷ വേദിയായി

താനുർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ ഗോവിന്ദന്റെ തൊണ്ണൂറാം പിറന്നാളിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് ,

നവതി ആഘോഷിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ഇ ഗോവിന്ദനെ . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ആദരിക്കുന്നു.

താനാളൂർ ഗ്രാമ പഞ്ചായത്തിൽ ദീർഘകാലം അംഗമായിരുന്ന ഗോവിന്ദേട്ടനെ പഞ്ചായത്ത് വികസന സെമിനാറിൽ ആദരിച്ചത്. പഞ്ചായത്തിന്റെ ആദരവ് പ്രസിഡണ്ട് കെ.എം. മല്ലിക സമ്മാനിച്ചു.യോഗം ജില്ലാ പഞ്ചായത്ത് അംഗം വി. കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. 30 രൂപ മാത്രം മാസ ഹോണറേറിയം കൈപറ്റിയിരുന്ന ഒരു കാലഘട്ടത്തിൽ പഞ്ചായത്ത് അംഗമായിരുന്ന എന്നെ പോലുളളവർ വികസന രംഗത്ത് രാഷ്ടിയത്തിനധിതമായ കാഴ്ചപാട് പുലർത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു
താനുർ ബ്ലോക്ക് ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രർത്തിച്ചിട്ടുണ്ട് ഗോവിന്ദേട്ടൻ .
2 തവണ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിയമസഭയിലെക്ക് താനുരിൽ നിന്ന് മത്സരിച്ചിട്ടുണ്ട്.
3 തവണ സി.പി.എം താനുർ ഏരിയാ സെക്രട്ടറിയായിരുന്നു.പരേതയായ ജാനകിയാണ് ഭാര്യ.സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം
ഇ ജയൻ, മനോജ് (സെക്രട്ടറി, സി.പി.എം.കെ.പുരം ലോക്കൽ കമ്മിറ്റി) പത്മജ (സെക്രട്ടറി, ഒഴൂർ സർവ്വിസ് സഹകരണ ബാങ്ക്,, സിന്ധു (കോ-ഓപറേറ്റിവ് കോളെജ്, പരപ്പനങ്ങാടി) സുജ (സി.പി.എം. താനൂർ എരിയ കമ്മിറ്റി അംഗം )എന്നിവർ മക്കളാണ്.