കഞ്ചാവുമായി രണ്ടു പേരേ തിരൂർ പോലീസ് പിടികൂടി


തിരൂർ: തിരുനാവായയിൽ നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. തിരൂർ ഡി.വൈ.എസ്.പി ബെന്നി.വി.വി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി  കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 4.100 കിലോഗ്രാം കഞ്ചാവ് സഹിതം കൊപ്പം സ്വദേശി ഏങ്ങാകോട്ടിൽ റഷീദ്(39), ചെറുകര സ്വദേശി പള്ളതൊടി അബ്ദുൾ മജീദ്(38) എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്.

തിരൂർ സിഐ ജിജോയുടെ നേതൃത്വത്തിൽ എസ്. ഐ  ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ് .ഐ സനീത്, എസ്. ഐ പി.ഡി ജോസഫ്, സ്കോഡഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ് .സി. പി. ഒ , ജയപ്രകാശ,രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, ബിജി, ഷെറിൻ ജോൺ, ആൻറണി  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുനാവായയിലും മറ്റും വിൽപന നടത്തുന്ന ആളുകൾക്ക് കൈമാറുന്നതിനായി ആണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്