തവനൂർ പ്രതീക്ഷാ ഭവനിൽ അന്തേവാസികൾക്ക് ജീവനക്കാരുടെ ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ അന്തേവാസികൾക്ക് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറം തവനൂരിലെ പ്രതീക്ഷാഭവനെതിരെയാണ് പരാതി ഉയർന്നത്.

സ്ഥാപനത്തിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്നാണ് വിവരം. അന്തേവാസികളുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ട്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിൽ പുറത്തും കൈയ്യിലുമൊക്കെ അടിയേറ്റ പാടുകൾ കാണാം. വടി കൊണ്ടാണ് തല്ലിയതെന്നാണ് നിഗമനം.

അടിയേറ്റ സ്ഥലങ്ങളിൽ ചുവന്ന പാടുകളോടെ രക്തം കട്ടപിടിച്ചു കിടക്കുന്നത് കാണാം. 18 വയസിന് മുകളിലുളള മാനസീക വെല്ലുവിളികൾ നേരിടുന്നവരെ പാർപ്പിക്കുന്ന സ്ഥാപനമാണ് പ്രതീക്ഷാ ഭവൻ.