പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
.
താനൂർ: ആലപ്പുഴ പോപുലർ ഫ്രണ്ട് ജന മഹാ സമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പോഗ്രാം സ്വാഗത സംഘം ചെയർമാനും പോപുലർ ഫ്രണ്ട് ദേശിയ സമിതി അംഗവുമായ യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി

താനൂർ ബസ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി ജഗ്ഷനിൽ സമാപിച്ചു, ഫഹദ് ടൗൺ, അഷ്‌റഫ് ബ്ലോക്ക്, സി പി ഗഫൂർ, സിദ്ധീഖ് മൂലക്കൽ, നാസർ ബാപ്പു, ഹാരിസ്, ഷംസു എന്നിവർ നേതൃത്വം നൽകി.