ചെന്നൈ പ്രവാസി സാംസ്കാരിക സംഘത്തിന് തിരുനാവായയിൽ സ്വീകരണം നൽകി.
തിരുനാവായ: നാട്ടിലേക്കൊരു വണ്ടി, നാടറിയാൻ നിലമറിയാൻ എന്ന സാംസ്കാരിക യാത്രയുടെ ഭാഗമായി ചെന്നൈ പ്രവാസി സാംസ്കാരിക സംഘം
ഞായറാഴ്ച വൈകീട്ട് തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു..
ചെന്നയിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലുള്ള 55 പേരടങ്ങുന്ന സംഘമാണ് തിരുന്നാവായയില്ല ചരിത്ര പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചത്.
ചങ്ങംമ്പള്ളി കളരിയിലെത്തിയ സംഘത്തെ
ടൂറിസം കെയർ ടേക്കർ ചിറക്കൽ ഉമ്മറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സന്ദർശനത്തിനു ശേഷം മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടന്ന സ്വീകര സമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം വിജയകുമാർ
ഉദ്ഘാടനം ചെയ്തു.റി എക്കൗ പ്രസിഡൻ്റ് സി. കിളർ അദ്യക്ഷത വഹിച്ചു.ആശ്രയം പ്രസിഡൻ്റ് എം കെ .ജനാർദനൻ’, പി എ സുരേഷ് കുമാർ ,കെ ഡി സന്തോഷ് കുമാർ കെ പി അലവി കെ കെ അബ്ദുൾ റസാക്ക്
സിദ്ധിക്ക് വെള്ളാടത്ത്, സി വി സുലൈമാൻ, വാഹിദ് പള്ളി, ഹനിഫ കരിമ്പനക്കൽ
സൽമാൻ പല്ലാർ സാലിം കെ പി, ഹക്കിം മാങ്കടവത്ത് അയ്യപ്പൻ മാപ്പിളപ്പാട്ട് ഗായകൻ ഫൈസൽ കൻമനത്തിന്റെ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി ഇബ്രാഹിം തിരുന്നാവായയുടെ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഹിന്ദി ഗാനാലാപനം ഫോക്ക് ലോർ അക്കാഡമി മുൻ മെമ്പർ ജനാർദനൻ പുതുശ്ശേരി നേതൃത്തത്വത്തിൽ നാടൻ പാട്ടുകളേടെ സമാപിച്ചു.